December 20, 2014

ബോളിവുഡ് ഗന്ധര്‍വന്‍ Raaj kumar Hirani .... PK അമീര്‍ഖാന്‍ സിനിമ


ബോളിവുഡ് ഗന്ധര്‍വന്‍ Raaj kumar Hirani
PK അമീര്‍ഖാന്‍ സിനിമ

നമ്മുടെ പദ്മരാജന്‍ അനശ്വരമാക്കിയ ഞാന്‍ ഗന്ധര്‍വന്‍,
പുതിയ സാഹചര്യത്തിലെ അനുദിനം വഷളാകുന്ന ഇന്ത്യന്‍
വിശ്വാസ രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തില്‍ വീണ്ടും
പരീക്ഷിക്കപ്പെടുകയാണ് ..
രാജ്കുമാര്‍ ഹിരാനിയിലൂടെ ....
മുന്നാഭായി, 3 ഇഡിയറ്റ്സ് തുടങ്ങിയ വമ്പന്‍ ഹിറ്റുകള്‍ കാഴ്ച വച്ച
ഹിരാനി 5 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് pk യുമായി
ജനമനസ്സിലെക്കിറങ്ങുന്നത്

അന്യഗ്രഹത്തില്‍ നിന്നും പറക്കും തളികയില്‍ എത്തുന്ന പി‌കെ എന്ന
ജീവി ഇവിടെ കാണുന്ന എല്ലാറ്റിനെയും നിഷ്കളങ്കതയോടെ ചോദ്യം ചെയ്യുന്നു ,നമ്മളോട് തന്നെ നാം ആചരിച്ചു വരുന്ന വിശ്വാസ പ്രമാണങ്ങളെ ഒന്നു ചൊറിയുന്നു ,പുന പരിശോധനയ്ക്ക് വിധേയമാക്കുന്നു ,മതാത്മക ബോധങ്ങളെ ആകെ
വലിച്ചു കീറുന്നു .. 'ഈ ഭഗവാന്‍ ജോലി ചെയ്യുന്നില്ല എന്റെ പ്രാര്‍ഥനയ്ക്ക് ഫലം കിട്ടുന്നില്ല ' എന്ന
നൂറ്റാണ്ടിന്റെ ആപ്തവാക്യം ധൈര്യസമേതം വിളിച്ച് കൂവുന്നു
അതും ജനത്തിന് മനസ്സിലാക്കും വിധം അവതരിപ്പിച്ച ശൈലിയ്ക്കു
വല്ല്യ കയ്യടി തന്നെ കൊടുക്കണം ..ആള്‍ദൈവങ്ങളുടെയും
ഭഗവാന്റെ മാനേജര്‍മാരുടെയും ഒക്കെ ചീട്ടു കീറുമ്പോള്‍
തീയേറ്ററില്‍ ജനം ഒക്കെ സരസമായി ഏറ്റെടുക്കുകയും ചെയ്യുന്നു
മത വികാരങ്ങള്‍ വ്രണപ്പെട്ടു കോടതിയില്‍ എത്തുന്ന ഈ കാലത്ത്
ഹിരാനിയുടെ കയ്യടക്കത്തില്‍ ഒരു മത തീവ്രവാദി പോലും
ചിരിയിലൂടെ മാറ്റപ്പെടുകയാണ് ഇതാണ് ചലച്ചിത്രത്തിന്റെ
ശക്തി .. ഒരു absurd ആയ ക്യാരക്റ്റര്‍ ഉണ്ടാക്കിയെടുത്താലെ ജനത്തിന്
ഇവയൊക്കെ അംഗീകരിക്കാന്‍ പറ്റുകയുമുള്ളൂ .സ്വബോധമുള്ള ഒരാള്‍ക്ക് ഇവിടെ കിട്ടുന്ന വിദ്യാഭ്യാസത്തിലൂടെ ശരിയെന്ന് ധരിക്കുന്ന ഒക്കെയും പൊളിക്കാന്‍ ഒരു pk വേണം അമീര്‍ഖാന്‍ മനോഹരമായി അത് പകര്‍ന്നു തരുന്നു എല്ലാ വ്യവസ്ഥകളെയും അത് ചോദ്യം ചെയ്യുന്നു ഭാഷയെ ,മതത്തിനെ ,ലൈഗികതയെ ,ആചാരങ്ങളെ ,വിശ്വാസങ്ങളെ ഒക്കെ ..തലപ്പാവ് ,താടി മീശ,വസ്ത്രധാരണം ,പൂജാ ബിംബങ്ങള്‍,പ്രാര്‍ഥനാ രീതികള്‍ ഒക്കെ നിരവധി വ്യത്യസ്ഥകളില്‍ ഇവിടെ ആചാരമാകുമ്പോള്‍ അതിന്റെ യുക്തിയെ വളരെ നിഷ്കളങ്കമായി ചോദ്യം ചെയ്യുകയാണിവിടെ.. ഇവയൊക്കെ ചോദ്യം ചെയ്യാന്‍ ഓരോ കാണിയും സ്വയം അനുവദിച്ചു കൊടുക്കുകയും ചെയ്യുന്നു എന്നതാണീ ഹിരാനീയുടെ മിടുക്ക് ..മലയാള സംവിധായകര്‍ ഒക്കെ നിരവധിതവണ പലതും ചോദ്യം ചെയ്തിട്ടുണ്ടെങ്കിലും ജനപ്രിയമായി അവയൊക്കെ എങ്ങിനെ ചെയ്യാം എന്നു അവരെയും പഠിപ്പിക്കുന്നു ഹിരാനി .

ആള്‍ദൈവങ്ങളുടെയും ,ക്ഷേത്രങ്ങളുടെയും, എന്തിന് പാകിസ്താന്റെയും പേരില്‍ തല തല്ലിക്കീറുന്ന നമ്മുടെ പുതിയ സാഹചര്യങ്ങളില്‍ ഒരു കലാകാരന്റെ ഏറ്റവും മികച്ച ഇടപെടല്‍ തന്നെ ആണീ സിനിമ രാഷ്ട്രീയ നേതാക്കള്‍ വര്‍ഗീയതയ്ക്ക് വേണ്ടി കരുതി വയ്ക്കുന്ന എല്ലാ മരുന്നുകളും
ഇനി അങ്ങ് നശിപ്പിക്കുന്നതാണ് നല്ലത് ഹിരാനിയിലൂടെ ഒരു ചോദ്യം ചെയ്യപ്പെടുന്ന ജനം ഉണ്ടായി വരും എന്നു തന്നെ കരുതാം
.മലയാളത്തിന്റെ ഗന്ധര്‍വന്‍ പദ്മരാജനിലൂടെ ഭൂമിയില്‍ ഇറങ്ങി വരുമ്പോ ഇവിടെ ആത്ര ദുഷിച്ചിരുന്നില്ല ഫാന്റസിയുടെ സൌന്ദര്യങ്ങള്‍ വരച്ചു വച്ച ഒരു ക്ലാസിക് ആയിരുന്നു അത്
ഹിരാനി അതിന് മറ്റൊരു മുഖം നല്കുകയും ആ തീമിന് ചെയ്യാന്‍ കഴിയുന്ന ഏറ്റവും കരുത്തുള്ള ഒരു തിരുത്തല്‍ ശക്തി ആയി ചലച്ചിത്രത്തെ ആകമാനം പുനരുജ്ജീവിപ്പിക്കുന്നു
85 കോടി മുതല്‍മുടക്കിയ ചിത്രം ആദ്യ ദിനം 27 കോടി വാരുമെന്നാണ്
കരുതുന്നത് 5000 ഇന്ത്യന്‍ സ്ക്രീനുകളിലും 800 ല്‍ പരം വിദേശ സ്ക്രീനുകളിലും ആദ്യ ദിനം റിലീസ് ചെയ്തു .
ഉപദേശ സിനിമ എന്ന ലേബല്‍ പതിയാതെ ഒരു മുഴു നീള തമാശ പടം തീരുമ്പോള്‍ .ശരീരമാസകലം മാലയും ചരടും കെട്ടിയ ജഗ്ഗുവിന്റെ പിതാവ് ഒക്കെ അഴിച്ചു കളഞ്ഞ രൂപത്തില്‍ ഈ പറഞ്ഞതൊക്കെ ഒന്നു ജീവിതത്തിലും ഓര്‍ക്കണേ എന്നും പറഞ്ഞു നമ്മെ യാത്രയാക്കുന്നു .

രാജ് കുമാര്‍ ഹിരാനി ആണ് എന്റെ ഗന്ധര്‍വന്‍
ഇത് ഏറ്റവും അധികം പ്രചരിപ്പിക്കപ്പെടണം
ഇതില്‍ ഒരു രാജ്യത്തിന്റെ ജീവന്‍ അടങ്ങിയിരിക്കുന്നു