January 26, 2013

വിശ്വരൂപ വിവാദം ഹേ റാ മിലെക്കൊരു തിരിഞ്ഞുനോട്ടം





2000 ത്തില്‍ പുറത്തിറങ്ങിയ  . ഹേ റാം  എന്ന കമല്‍ ഹാസന്റെ ശക്തമായ ഒരു സിനിമയെ വിശ്വരൂപം എന്ന പുതിയ വിവാദത്തില്‍ ഓര്‍ക്കുന്നു...
ഹേ റാം ..കമല്‍ ഹാസ്സന്‍ 12 വര്‍ഷങ്ങള്‍ക്കു മുന്‍പ് വിവാദങ്ങളുണ്ടാക്കിയ ചിത്രമായിരുന്നു . അന്ന്  ഗാന്ധിജിയെ വികലമായി ചിത്രീകരിച്ചു എന്ന് പറഞ്ഞു Indian national congress ഈ സിനിമ തടസ്സപ്പെടുത്താന്‍ ശ്രമിച്ചിരുന്നു ,തുടര്‍ന്ന് BJP യും സന്‍ഘുകളും ഗാന്ധി വധത്തിന്റെ പ്രശ്നങ്ങളെ ചൊല്ലിയും  വിവാദമാക്കിയിരുന്നു  ..എന്നാല്‍ ആ സിനിമയും ഗാന്ധിവധവും ഒരു തരം മത തീവ്രവാദത്തിന്റെ പരിണിത ഫലവും അത്തരം മതാനുയായികള്‍ മാനസ്സന്തരപെടേണ്ടവരാണെന്നുമുള്ള കമലിന്റെ ദ്രിശ്യ വായന അന്നും വലിയ കൊളിളക്കമുണ്ടാകിയിരുന്നു  ഹിന്ദു മത ഭ്രാന്തനായ ഗോഡ്സേആയിരുന്നു ഹേ റാമില്‍ ലക്ഷ്യമെങ്കില്‍ മുസ്ലിം മത വിശ്വാസി ആയ ബിന്‍ ലാദന്‍ ആണ് വിശ്വരൂപത്തിന്റെ ലക്‌ഷ്യം  ....box office ഹിറ്റ്‌ ആകാഞ്ഞ ഇന്നും  കാലിക പ്രസക്തി യുള്ള അധികമാരും ശ്രദ്ധിക്കാതിരുന്ന സിനിമയുടെ ചുരുക്കം ഇങ്ങനെ .....ഹേ റാമില്‍ സാകേത് റാം എന്ന ബ്രാഹ്മണന്റെ വേഷത്തില്‍  വന്ന കമലും അംജദ്‌ അലി ഖാന്റെ വേഷത്തില്‍ ഷാരൂഖും പുരാവസ്തു വകുപ്പില്‍  ബ്രിട്ടീഷ്‌ archeologist Mortimer Wheeler നിര്‍ദേശത്തില്‍  4000 വര്ഷം പഴക്കമുള്ള മോഹന്‍ ജദാരോ ഉത്ഖനനങ്ങളില്‍ സഹപ്രവര്‍ത്തകരായി ജോലി നോക്കിയിരുന്നവരായിരുന്നു തങ്ങള്‍  മനസ്സാ അനുകൂലിക്കാത്ത വിഭജനത്തെ തുടര്‍ന്ന്  മോഹന്‍ ജദാരോ നിന്നിരുന്ന സ്ഥലം  പാകിസ്ഥാന് കീഴില്‍ ആയപ്പോള്‍  പഠനങ്ങളും ഖനനങ്ങളും വേദനാജനകമായി നിര്‍ത്തി പിരിയെണ്ടി വരികയും തുടര്‍ന്ന്  സാകേത് റാം; വര്‍ഗീയ ലഹളയുടെ ഭാഗമായി തന്റെ ഭാര്യ മരിക്കേണ്ടി വരുകയും  ; പാകിസ്താൻ വിഷയത്തിൽ ഇന്ത്യയെ വഞ്ചിച്ച ഗാന്ധിജിയെ  വധിക്കണമെന്ന പക്ഷക്കാരനായ ശ്രീരാം അഭ്യങ്കറിന്റെ വലയില്‍ വീഴുകയും  ചില തെറ്റിധാരണകളുടെ പുറത്തു ഗാന്ധിജിയെ വധിക്കാനുള്ള ലക്‌ഷ്യം ഏറ്റെടുക്കുകയും തുടര്‍ന്ന് വീണ്ടും കണ്ടു മുട്ടുന്ന അംജദ്‌ അലി ഖാന്റെ ഇടപെടലുകള്‍ മൂലം ഗാന്ധിജിയെ ശരിയായി മനസ്സിലാകുവാനും തുടര്‍ന്ന് മാനസാന്തരം സംഭവിക്കുകയും ചെയ്യുന്നു ഇതിനിടയില്‍ ഗോഡ്‌സെ ഗാന്ധിജിയെ വധിക്കുകയും സാകേത് റാം ഗാന്ധിയനായി ജീവിതം തുടരുകയും  ജീവിതാന്ത്യത്തില്‍ ഒരു ആശുപത്രി യാത്രക്കിടയില്‍ ബാബരി മസ്ജിദ്‌ തകര്‍ത്ത വാര്‍ഷികത്തിന്റെ ലഹളകളില്‍ ഇപ്പോളും മനം നൊന്തു മരണപ്പെടുന്നു  .. ഇത്രയും തീവ്രമായ  ചരിത്ര വസ്തുതകള്‍ സിനിമയിലൂടെ ധീരമായി പുനര്‍ വിചിന്തനം നടത്താന്‍ തുനിഞ്ഞ കമല്‍ ഹാസ്സന്‍ ആദരവ്‌ അര്‍ഹിക്കപെടുന്നു ...ഒരു പക്ഷെ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞു മാനസ്സാന്തരം വന്നിരുന്നുവെങ്കില്‍ ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ  കളങ്കമായ ഗോഡ്സേ ഉണ്ടാവുമായിരുന്നില്ലെന്നും വായിച്ചെടുക്കാം ..പലപ്പോഴും തീവ്രവാദികളാക്കപെടുന്നവര്‍ വിചാരം നഷ്ടപ്പെടുന്ന വേളയില്‍ ആണ് ആയുധം എന്തുന്നത് .. 12 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടു വിഷയം മത തീവ്രവാദം തന്നെ ...any way tribute to his boldness still keeping

January 15, 2013

ടാ തടിയാ ..മഠയാ...

ഞാന്‍ ഇങ്ങനെയാണ് അതിനെന്താണു ഭായ്  ..


 "വാനം നീലയാണ്  ഭായ്
പാലം തൂണിലാണ്  ഭായ്
ഞാന്‍  ഇങ്ങനാണ്  ഭായ്
അതിനെന്താണു ഭായ് "

ഇലകള്‍ പച്ചയാണ്  ഭായ്
പൂക്കള്‍ മഞ്ഞയാണ് ഭായ്
ഞാന്‍ ഇങ്ങനാണ് ഭായ്
അതിനെന്താണ് ഭായ്

ലോകം ഉണ്ടയാണ്
ബുദ്ധി മണ്ടേലാണ്
ഈടെ പാമ്പുമുണ്ട്
ഈടെ പല്ലിയുണ്ട്
ഈടെ ഈടെ ചീങ്കണ്ണിയുണ്ട്
ഞാനുമുണ്ട് നീയുമുണ്ട് ഭായ്

പ്രാണന്‍ ശ്വാസമാണ്  ഭായ്
പോയാല്‍ പോയതാണ് ഭായ്
ഈ ആട്ടോം പാട്ടും നിന്നുപോകും ഭായ്
അതങ്ങനാണ് ഭായ്

ആഷിക് അബു മലയാളിയോട് ധൈര്യ സമേതം പിന്തുടരാന്‍ ആവശ്യപ്പെടുന്ന മുദ്രാവാക്യം ആണ്  " ടാ തടിയാ " എന്ന ചലച്ചിത്രം ,മലയാളി പ്രധാനമായും തന്റെ അഴകളവുകളിലും രൂപ ഭാവങ്ങളിലും വികസിതമായ   അസ്തിത്വം തേച്ചു മാച്ചു കളഞ്ഞു സുന്ദരനാകാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ് , നമ്മുടെ അപകര്‍ഷതാബോധത്തിന്റെ ഹിമാലയന്‍ സൌധങ്ങളിലാണ്  പലരും കച്ചോടം പോടീ പൊടിക്കുന്നത് ;വട്ടായി പോകുന്നതും  നമ്മള്‍ തന്നെയാണ്  . അവിടെ വാനം നീലയാണെന്നും,  ഇലകളുടെ പച്ച നിറം തന്നെയാണ് അതിന്റെ അസ്തിത്വം എന്നും പൂക്കളുടെ നിറ വൈവിധ്യമാണതിന്റെ വ്യത്യസ്തത എന്ന തിരിച്ചറിയുമ്പോളാണ്, നമുക്ക് ഞാന്‍ ഇങ്ങനെ ആണെന്നും അതിനു  നിനക്ക് എന്താണെന്നും എന്റെ രൂപ വ്യത്യാസങ്ങള്‍ ചുരണ്ടി തിന്നരുതെന്നും ഘടാഘടിയന്മാരായ കമ്പനികളോട് ഉറക്കെ ആവശ്യപ്പെടാന്‍ കഴിയുന്നത് .       ഈ പഞ്ച്  തന്നെയാണ്  "ടാ  തടിയ" എന്നോട് പറഞ്ഞത് . പാമ്പും ,പല്ലിയും, ചീങ്കണ്ണിയും ഒക്കെ ഒരു മനസമാധാനക്കേടുമില്ലാതെ  വസിക്കുന്ന ഈ ഭൂമിയില്‍ അഴകളവുകളിലെ ദിവ്യാനുപാതമളന്നിരിക്കാതെ ജന്മസിദ്ധമായ കഴിവ് പ്രകടിപ്പിക്കാന്‍  ലേപനങ്ങളേശാത്ത  മണ്ടേലാണ്  ബുദ്ധി എന്ന് ഓര്‍മിപ്പിക്കേണ്ടി വരുന്നു .

  ഉയരക്കുറവിനും ,കഷണ്ടിക്കും ,നിറത്തിനും മുടിക്കും ഒക്കെ അപകര്‍ഷത്തോടെ നാം അനാകര്‍ഷകമെന്നു തോന്നുമ്പോള്‍  ആ തണലില്‍ ഉയരം വയ്ക്കുന്നതും നിറവും വണ്ണവും വയ്ക്കുന്നത് അണിയറയ്ക്ക്  പിന്നിലാണെന്ന് അറിയാന്‍ പരസ്യങ്ങളില്‍ ഇടതടവില്ലാതെ ചിന്ത വിശ്രമിക്കുമ്പോള്‍  നാം മറക്കുന്നു .. പലപ്പോളും അകക്കാമ്പിന്റെ ബലഹീനത മറയപ്പെടുന്നത് സൌന്ദര്യം എന്ന ആവരണത്തിലാണന്നതും; നമ്മള്‍ പണവും കാലവും നഷ്ടപ്പെടുത്തി പഠിക്കുന്നു; പഠിച്ചു കഴിഞ്ഞാലോ വൈവാഹികത പോലും വലിച്ചു കീറി കാറ്റില്‍ പറത്താനും രണ്ടാമതൊന്നു ചിന്തിക്കില്ല .
പരസ്യലോകത്തു  നിന്നും സിനിമയിലേക്കിറങ്ങിയ വേണുഗോപാലിലൂടെയാണ് ആഷിക്ക് തന്റെ നിലപാടുകള്‍ വളരെ സരസമായി  അവതരിപ്പിക്കുന്നത്‌. ഈ തീം ഗാനം ചിത്രത്തിലെ  "തീ " മൊത്തമായി ആവാഹിച്ചു രചിച്ചിരിക്കുന്നു . അഥവാ ഒരു ചലച്ചിത്രമൊന്നാകെ ഒരു ഗാനത്തി ലൊളിക്കുന്നു.  നൂറ്റൊന്നു തവണ ആവര്‍ത്തിക്കുന്നതിലൂടെ ഒരു നുണ സത്യമാക്കി യുദ്ധം വരെ നടത്താം എന്ന് തെളിയിച്ച ഹിറ്റ്‌ലറിന്റെ പിന്മുറക്കാര്‍ ജനപ്രിയ നായക/കി  വേഷത്തില്‍  വീട്ടിലെ കടിക്കുന്ന പട്ടി ആയ ടെലിവിഷനിലൂടെ നമ്മെ കബളിപ്പിക്കുംമ്പോള്‍  വളരെ ലളിതമായി ആടയാഭാരണങ്ങളില്ലാതെ ഈ വരികള്‍ നമ്മോട് ഏറ്റു പറയുകയാണ് സാഹിത്യപരമായി ഈ വരികളുടെ  കാവ്യ ഗുണങ്ങളും ഈ  തിരിച്ചറിവുകളുടെ പ്രഖ്യാപനങ്ങള്‍ തന്നെയാണ് .
ബിജിബാലിന്റെ സംഗീതവും പുതു തലമുറ പ്രേക്ഷകരോട് നീതി പാലിക്കുന്നു.

  സിനിമ കാണുന്നത് വരെ ഇതൊരു പിന്തിരിപ്പന്‍ ഗാനം ആണെന്നും യുവാക്കള്‍ തോന്നിയത് പോലെ നടക്കാനാഹ്വാനം ചെയ്യുന്ന ഗാനം ആണെന്നും ധരിച്ച ഞാന്‍ poke ചെയ്യപ്പെട്ടു ,അവിയല്‍ ബാന്റുകളുടെ അര്‍ത്ഥശൂന്യമായ ശ്രവണ സുഖങ്ങളില്‍ മുഴുകുന്ന യവ്വനത്തിനു തീര്‍ത്തും പരിചിതമായ ശൈലിയില്‍ അക്ഷരാഭ്യാസം നല്‍കാന്‍ വേണുഗോപാല്‍ ശ്ലാഘനീയമായ ശ്രമം നടത്തിയിട്ടുണ്ട് .
പുതു മുഖങ്ങളിലൂടെ ധീരമായി  പരീക്ഷണം നടത്തുവാന്‍ ആഷിക് കാണിക്കുന്ന ധൈര്യത്തിലാണ്  പുതു തലമുറ സിനിമകള്‍ "കല ജനത്തിന് വേണ്ടി "എന്ന ബാനറേന്തുന്നത് .
 ചിത്രസന്നിവേശം നടത്തിയ സാജനും, ഭവന്‍ കുമാറിനും  പ്രത്യേകം അഭിനന്ദനം .മറ്റു പല പക്ഷേകള്‍  ഉണ്ടെങ്കിലും ആസ്വാദ്യകരമായി ഒരു നന്മ മണക്കുന്ന ചലച്ചിത്രം നല്‍കുവാന്‍ ആഷികിനും ടീമിനും കഴിഞ്ഞു .മറ്റു പലരും മറന്ന എന്നാല്‍ പ്രശംസനീയമായ  YES ITS A NEW GENERATION SONG ,A NEW GENERATION SHOULD RISE  ഈ കവിതോദ്യമത്തിലൂടെ   'പ്രകാശം പരക്കട്ടെ '