May 5, 2012

ഡയമണ്ട് നെക്ക്ലെസ്



ഡയമണ്ട് നെക്ക്ലെസ് എന്ന സിനിമ ലാല്‍ ജോസിന്റെ രണ്ടാം ഭാവം എന്നാണു പരസ്യം ..
വല്യ കുഴപ്പങ്ങളില്ലാതെ കണ്ടുകൊണ്ടിരിക്കാം ..

സാമ്പത്തിക അച്ചടക്കം നഷ്ടപ്പെടുന്ന ഒരു ഉയര്‍ന്ന വരുമാനക്കാരന്റെ സാംസ്കാരിക അച്ചടക്കവും പോയാലുള്ള അവസ്ഥയാണ് ഈ സിനിമ ..
കഥാ തന്തുവായ ഈ ഡയമണ്ട് നെക്ക്ലെസ് സിനിമയില്‍ കടന്നു വരുന്നത് jos alukkaas നു വേണ്ടി ആണന്നു തോന്നിപ്പിക്കുന്ന രംഗങ്ങള്‍ ഉള്‍കൊള്ളിചിട്ടുള്ളതിനാല്‍ തന്നെ അവരുടെ ഒരു പരസ്യം എന്ന നിലക്കും കാണാം ..
ഡയമണ്ടിനെ പ്രോല്‍സാഹിപ്പിക്കാന്‍ ജ്വല്ലറി ക്കാരുടെ കൊണ്ട് പിടിച്ച ശ്രമങ്ങള്‍ക്കും ,മാറി വരുന്ന ആഭരണ സങ്കല്പങ്ങള്‍ക്കും ഒരു ലാല്‍ ജോസ്‌ സംഭാവന എന്നും പറയാം ...

ഇതു മാറ്റി നിര്‍ത്തിയാല്‍ അടി പിടിയും കൊലപാതകവും ഇല്ലാത്ത,അപ്രമാദിത്വങ്ങളില്ലാത്ത ഒരു കഥ നന്നായി അവതരിപ്പിച്ചിട്ടുണ്ട് ..പക്ഷെ പലതും കുറച്ചുകൂടി വിശ്വസനീയമാക്കാം ആയിരുന്നു എന്ന് തോന്നി ..
മലപ്പുറം ഭാഷ ഉപയോഗിക്കുന്ന ശുക്കൂര്‍ എന്നാ കഥാപാത്രത്തിന് നല്ല കയ്യടി കിട്ടുന്നുണ്ട് ..

വിദ്യാസാഗറിന്റെ 'നിലാമലരെ 'എന്ന ഗാനം മനോഹരമായി ശ്രീനിവാസ്‌ പാടിയിരിക്കുന്നു ..

ചാപ്പാ കുരിശിന്റെ സംവിധായകനായ സമീര്‍ താഹിര്‍ വീണ്ടും ച്ഛായാഗ്രഹണത്തിലേക്ക് ഇറങ്ങി വന്നു വളരെ നന്നാ യി ദുബായിയുടെ നയന മനോഹാരിത പകര്‍ത്തുന്നു..

22 F K ക്ക് ശേഷം പ്രതികാര ദുര്‍ഗകളാകാന്‍ കാത്തിരിക്കുന്ന മലയാളി സ്ത്രീകള്‍ക്കിടയിലേക്ക് വരുന്ന പുതിയ കഥ നോക്കിയാല്‍ ഒരു നായിക തന്‍റെ മാനത്തിന് പകരം നെക്ക്ലെസ് സ്വീകരിച്ചു പോകുന്നു ,മറ്റൊരാള്‍ തന്‍റെ മാനം നഷ്ടപ്പെടുത്തിയതിനു വിലയായി നെക്ക്ലെസ് ദാനം കൊടുക്കുന്നു ..

മലയാളി സ്ത്രീകള്‍ ലാല്‍ ജോസിനെയും ആശിഖ്‌ അബുവിനെയും കുലങ്കഷമായി പഠിക്കട്ടെ...

ഒരു പക്ഷെ നമ്മുടെ സാംസ്കാരിക അന്തരീക്ഷത്തിനനുസരിച്ചാണോ അതോ ഒരു ട്രെന്‍ഡ് സെറ്റെര്‍ ആയിട്ടാണോ ഒരേ തരം കഥാപാത്രങ്ങള്‍ ഫഹദിനെ തേടി വരുന്നത് എന്ന ഒരു സംശയം മാത്രം ബാക്കി നില്‍ക്കുന്നു ..

ഇരുപത്തി രണ്ടു ഫീമയില്‍ കോട്ടയം



മലയാള സിനിമയിലെ ഒരു ധീരമായ പരീക്ഷണമാണ് 22 FK
,തന്റെ കഴിഞ്ഞ സിനിമയില്‍ നിന്നും തികച്ചു വ്യത്യസ്തമായ ഒരു പ്രമേയം

മലയാളി മനപൂര്‍വം മറന്നു കളയുന്ന ജീര്‍ണിച്ച സാംസ്കാരിക പരിപ്രേക്ഷ്യങ്ങളുടെ ഭീദിതമായ ഫ്രെയിമുകള്‍ നമ്മുടെ ഓര്‍മകളിലേക്ക് ഒന്ന് അടുക്കി വയ്ക്കുകയാണ് ആശിഖ് 22 FK യിലൂടെ ചെയ്തിരിക്കുന്നത് .

സേഫ്റ്റി പിന്നുകള്‍ക്ക് വരുതിയിലാകാന്‍ കഴിയാത്ത തരത്തില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന പുരുഷത്വത്തിന്റെ അഹങ്കാരങ്ങള്‍ക്ക് ഇനി കരിമൂര്ഖന്റെ വിഷവും ,operation knife ഉം വേണ്ടി വന്നേക്കാം ..
പുരുഷന്റെ മനസ്സില്‍ നാമ്പിടുന്ന ചെറിയ ചെറിയ ഗോവിന്ദചാമിത്വങ്ങളെയും മുളയിലെ നുള്ളാന്‍ ഇത്രയും ഭീകരമായി ചിത്രീകരിക്കേണ്ടി വരുന്നുണ്ട് അതും വളരെ മികച്ച ദ്രിശ്യങ്ങളിലൂടെ ഒട്ടും അശ്ളീലമാകാതെ സംവിധായകന്‍ പകരുന്നുണ്ട് ..
rape ന്റെ ഭീദിതമായ അവസ്ഥ എത്ര പേരിലേക്ക് എത്തിക്കാന്‍ കഴിഞ്ഞു എന്നതാണ് ഈ സിനിമയുടെ വിജയം ..
തന്റെ മദ്യപാന മികവിലൂടെ നായകനെ തോല്‍പ്പിക്കുന്ന ടെസ്സ ഇത്തരം മോഡേണ്‍ സവ്ഹൃദങ്ങളിലൂടെ ഒടുവില്‍ തോല്കപ്പെടുകയാണ് ഉണ്ടാവുക എന്ന പാഠവും തരുന്നുണ്ട് അല്ലാതെ പലരും നിരൂപിച്ചത് പോലെ കോട്ടയം സ്ത്രീകളെല്ലാം മദ്യപാനികളാണ് എന്ന് സംവിധായകന്‍ അവഹെളിക്കുന്നില്ല ..
പ്രതാപ്‌ പോത്തന്റെ ആക്രമണത്തിന് വിധേയമാകുംപോളും ചുമരില്‍ ആണിയടിക്കപ്പെട്ട നിലയിലെ യേശു ദേവന്‍റെ നിസ്സഹായത ..മതങ്ങള്‍ നല്‍കിയിരുന്ന സാംസ്കാരിക ഗുണങ്ങളുടെ ഇന്നത്തെ നിസ്സാഹയതയെ ചൂണ്ടി കാണിക്കുന്നുണ്ട് .

റീമയും ഫഹദും വളരെ നന്നായി അഭിനയിച്ചിട്ടുണ്ട് ..ഈ സിനിമ പകരുന്ന കരുത്തില്‍ പുതിയ പല ധീരമായ പരീക്ഷണങ്ങള്‍ക്കും വേണ്ടി കണ്ണ് തുറന്നിരിക്കാം ..ആശിഖ്‌ അബുവിനും ടീമിനും അഭിനന്ദനങ്ങള്‍ .